Type Here to Get Search Results !

Register Now

Training cum placement program in association with TATA Consultancy Service

തിരുവനന്തപുരം മോഡൽ കരിയർ സെൻ്റർ
TCS മായി ചേർന്ന് നടത്തുന്ന Training cum Placement programme ൻ്റെ നിബന്ധനകൾ താഴെ നൽകുന്നു. 

TATA Consultancy Services ഇന്ത്യ മുഴുവനും നടത്തുന്ന Youth Employability Programme ൻ്റെ ഭാഗമായി കേരളത്തിലും തിരുവനന്തപുരം മോഡൽ കരിയർ സെൻ്ററുമായി ചേർന്ന് TATA Affirmation Action Programme നടത്തുന്നു. ഈ പ്രോഗ്രാമിലൂടെ സമൂഹത്തിലെ താഴെ തട്ടിലുള്ള SC/ST/PH/Economically Weaker Section വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് 100 മണിക്കൂർ സൗജന്യ പരിശീലനം നൽകി അവരെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാൻ പ്രാപ്തരാക്കുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരിൽ നിന്നും ഇൻ്റർവ്യൂ വിജയിക്കുന്നവരെ TCS ലേക്ക് നിയമനം നൽകുകയും ചെയ്യും. 

1. അപേക്ഷകരുടെ പ്രായപരിധി 28 വയസ്സ് കവിയാൻ പാടില്ല.

2. ഇത് SC/ST/PH/Economically Weaker Section എന്നിവർക്ക് വേണ്ടി മാത്രമുള്ളതാണ്. 6 ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനക്കാരാണ് EWS കാറ്റഗറിയിൽ ഉൾപ്പെടുന്നത്. TCS ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരുന്നതാണ്.

3. ഇത് non-engineering stream കാർക്ക് വേണ്ടി മാത്രമുള്ള പ്രോഗ്രാമാണ്. 

4.അപേക്ഷകർ 2020,2021 എന്നീ വർഷങ്ങളിൽ ബിരുദം പാസ്സായവരോ ഇപ്പോൾ അവസാന വർഷം ബിരുദത്തിന് പഠിക്കുന്നവരോ ആയിരിക്കണം.

5. അപേക്ഷകർ റഗുലർ മോഡിൽ പാസ്സായവരോ പഠിക്കുന്നവരോ ആയിരിക്കണം. വിദൂര പ0നം അംഗീകരിക്കില്ല.

6 . PG നേടിയവരോ ഇപ്പോൾ പഠിക്കുന്നവരോ ഇതിന് അപേക്ഷിക്കാൻ യോഗ്യരല്ല. 

7. അപേക്ഷിക്കുന്നവരുടെ ലിസ്റ്റ് TCS ന് നൽകുകയും പരിശീലനാർത്ഥികളെ TCS ആണ് തെരഞ്ഞെടുക്കുന്നത്. 

8. മിക്കവാറും online മുഖേനയായിരിക്കും പരിശീലനം. അങ്ങനെയെങ്കിൽ പരിശീലനാർത്ഥികൾക്ക് smartphone/laptop/tab/desktop തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നുണ്ടായിരിക്കണം.

9. 100 മണിക്കൂറാണ് പരിശീലനം. 

10. ഈ പരിശീലനം തികച്ചും സൗജന്യമായിരിക്കും. 

11. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് TCS ഒരു സർട്ടിഫിക്കറ്റ് നൽകുകയും TCS ലെ ഒഴിവുകളിലേക്ക് പരിഗണിക്കുകയും ചെയ്യും. ഇൻ്റർവ്യൂ, ഗ്രൂപ്പ് ഡിസ്ക്കഷൻ തുടങ്ങിയവയിലൂടെയായിരിക്കും TCS ലേക്ക് നിയമനം നടത്തുക. ഇതിൽ വിജയിക്കുന്നവർക്ക് നിയമനം ലഭിക്കും. 

12. എവിടെയായിരിക്കും നിയമനം എന്ന് TCS ആയിരിക്കും തീരുമാനിക്കുക. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അപ്പോൾ അറിയിക്കുന്നതാണ്. 

13. ഈ പരിശീലനത്തിൽ പങ്കെടുത്തു എന്നത് കൊണ്ടു മാത്രം TCS ൽ നിയമനം ലഭിക്കണമെന്നില്ല. അതിന് പരിശീലനവും തുടർന്ന് നടത്തുന്ന ഇൻ്റർവ്യൂവും വിജയിക്കണം. 

14. കേരളത്തിലെ 14 ജില്ലക്കാർക്കും അപേക്ഷിക്കാവുന്നതാണ്. 

15. അപേക്ഷിക്കേണ്ട അവസാന തീയതി 27.6.2021 midnight വരെ. (എന്നാൽ നിശ്ചിത എണ്ണം കുട്ടികളെ കിട്ടിയില്ലെങ്കിൽ സമയം ദീർഘിപ്പിക്കുന്ന താണ്)

16. Google form വഴിയാണ് അപേക്ഷിക്കേണ്ടത്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കില്ല അപേക്ഷിക്കേണ്ട ലിങ്ക് - 
 
Registration link: https://bit.ly/3xKrU7r

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area