മാങ്ങാട്ട്പറമ്പ് ഇ കെ എൻ എം ഗവ.സ്ത്രീകളുടെയും കുട്ടികളുടയും ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യൻകം പ്ലംബറെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എൽസി വിത്ത് ഐടിഐ ഇലക്ട്രീഷ്യൻ ട്രേഡ്/ഐടിഐ(വയർമാൻ ട്രേഡ്)/കെജിസിഇ (ഇലക്ട്രിക്കൽ), ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള പ്ലംബേഴ്സ് ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും തത്തുല്ല്യ യോഗ്യത. പ്രായപരിധി 21 നു 50 നും ഇടയിൽ. അപേക്ഷാഫോറം ഈ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31 ന് വൈകിട്ട് നാല് മണി വരെ. ഫോൺ: 0497 2784650.
കമ്പ്യൂട്ടർ കോഴ്സുകൾക്ക് ക്ലാസ് എടുക്കുന്നതിനായി താൽക്കാലിക നിയമനം
എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് ക്ലാസ് എടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിടെക് കമ്പ്യൂട്ടർ സയൻസ്/എം സി എ/എം എസ് സി കമ്പ്യൂട്ടർ സയൻസ്, അധ്യാപനത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. താൽപര്യമുള്ളവർ മെയ് 27ന് രാവിലെ 11 മണിക്ക് കണ്ണൂർ മേഖലാ കേന്ദ്രത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഹാജരാകണം. ഫോൺ: 0497 2702812
ഗസ്റ്റ് ലക്ചറർ നിയമനം
ചൊക്ലിയിലെ തലശ്ശേരി ഗവ.കോളേജിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. പി ജിയും നെറ്റ്/പി എച്ച് ഡി യുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ പി ജിക്ക് 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 31ന് രാവിലെ 10 മണിക്ക് കമ്പ്യൂട്ടർ സയൻസ്, 11ന് മാത്തമാറ്റിക്സ്, ഹിന്ദി എന്നിങ്ങനെ നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ: 0490 2966800.
അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒഴിവുകള്‍
ആലപ്പുഴ: അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒരു ലാബ് ടെക്‌നീഷ്യനെയും രാത്രികാല അത്യാഹിത വിഭാഗം ഡ്യൂട്ടിക്കായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരെയും താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.
ലാബ് ടെക്നീഷന്‍ അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 10.30നും മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം മെയ് 31ന് രാവിലെ 10.30നുമാണ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
നിലമ്പൂര്‍ ജില്ലാ ആശുപത്രി വിമുക്തി മിഷനിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ആര്‍.സി.ഐ രജിസ്ട്രേഷനോട് കൂടിയ എംഫില്‍ സൈക്കോളജിയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ എട്ടിന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
നഴ്‌സ്; അഭിമുഖം 30ന്
ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളില്‍ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി
നഴ്‌സുമാരെ നിയമിക്കുന്നു.
കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ഒക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി, ജനറല്‍ നഴ്‌സിംഗ്, ബി.എസ് സി നഴ്‌സിംഗ് എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവരും ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും പാലിയേറ്റീവ് പരിചരണത്തില്‍ ബി.സി.സി.പി.എ.എന്‍./ സി.സി.സി.പി.എന്‍. കോഴ്‌സ് വിജയിച്ചവരും ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പുന്നപ്ര തെക്ക് പഞ്ചായത്തില്‍ മെയ് 30ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447975632