കുറുമാത്തൂർ ഗവ.ഐടിഐയിൽ മെക്കാനിക് അഗ്രികൾച്ചറൽ മെഷിനറി ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രസ്തുത ട്രേഡിൽ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്ത പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും/എൻ ടി സി/എൻ എസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും, എൽ എം വി ഡ്രൈവിംഗ് ലൈസൻസും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 11 മണിക്ക് കൂനത്ത് പ്രവർത്തിക്കുന്ന ഐ ടി ഐ ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 04602 225450, 9497639626
സ്ത്രീ ശാക്തീകരണ പരിപാടിയിൽ ഒഴിവുകൾ
വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ചോല നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടിയിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നു. ഐജിപി കോ ഓർഡിനേറ്റർ, യോഗ്യത- സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളവും യാത്രാബാത്തയുമടക്കം 17,000 രൂപ. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ, യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, സാമൂഹ്യശാസ്ത്ര മേഖലയിൽ പരിചയം. ശമ്പളവും യാത്രാബാത്തയുമടക്കം 11,000 രൂപ. താൽപര്യമുള്ളർ മെയ് 29ന് മുമ്പായി ബയോഡാറ്റ cholasuraksha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ മെയിൽ ചെയ്യണം. ഫോൺ: 0497 2764571, 9847401207
ഗവ.മെഡിക്കൽ കോളേജിൽ ഒഴിവ്
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ ലക്ചറർ ആയി കരാറടിസ്ഥാനത്തിൽ
നിയമിക്കുന്നതിനും പൾമണറി മെഡിസിൻ, കാർഡിയോളജി, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോതെറാപ്പി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുമുള്ള കൂടിക്കാഴ്ച മെയ് 30ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് നടത്തുന്നു. ഏറ്റവും കുറഞ്ഞ യോഗ്യത മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ്. പ്രതിമാസ വേതനം 70,000/ രൂപ. ലക്ചറർ ആയി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത
എം ബി ബി എസ് ആണ്. പ്രതിമാസ വേതനം 42,000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. ഇത് സംബന്ധമായി യാത്രാബത്ത ലഭിക്കുന്നതല്ല. ഫോൺ: 0487 2200310
ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമനം
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പി.എം.എം.എസ്.വൈ പദ്ധതികളുടെ ജില്ലാതല മോണിറ്ററിംഗിന് വേണ്ടി ജില്ലാ പ്രോഗ്രാം മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത - ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദം/ സുവോളജിയില്‍ എം.എസ്സി/ മറൈന്‍ ബയോളജിയില്‍ എം.എസ്സി/ ഫിഷറീസ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം/ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/ ഫിഷറീസ് ബിസിനസ് മാനേജ്മെന്റ്,
ബി) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി)/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ കുറഞ്ഞ ഡിപ്ലോമ. ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. മൂന്ന് വര്‍ഷത്തെ അക്വാകള്‍ച്ചര്‍ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷ ജൂണ്‍ മൂന്ന് വൈകീട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട്-05 എന്ന വിലാസത്തില്‍ ലഭിക്കണം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 0495 2383780, ഇ-മെയിൽ: ddfcalicut@gmail.com
അധ്യാപക ഒഴിവ്
മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇഡി, ഇംഗ്ലീഷ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം ആര്‍ ഡി എ (ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖം മെയ് 28ന് രാവിലെ 10.30ന് നടക്കും. ഫോണ്‍ 9400046820.
മലയാളം അദ്ധ്യാപക ഒഴിവ്
കന്നഡ ഭാഷ മീഡിയം മാത്രമുളള വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം സാധ്യമാക്കുന്നതിനായി എല്‍.പി. വിഭാഗത്തില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ മലയാളം അദ്ധ്യാപക ഒഴിവിലേക്ക് ( 16 ഒഴിവുകള്‍) ദിവസ വേതനാടിസ്ഥാനത്തില്‍ മെയ് 31ന് രാവിലെ 11ന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ടി.ടി.സി, കെ.ടെറ്റ് യോഗ്യതയുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04994 255033.
ഇന്‍സ്ട്രക്ടര്‍ നിയമനം
മഞ്ചേരി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ജൂണ്‍ മൂന്നിന് അഭിമുഖം നടത്തും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള റഗുലര്‍ ബികോം ബിരുദവും സര്‍ക്കാര്‍ അംഗീകൃത ദ്വിവര്‍ഷ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമയുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ( ടാലി, വേഡ് പ്രൊസസ്സിങ്, ഡി.റ്റി.പി) അഭിലഷണീയം. താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ മൂന്നിന് രാവിലെ 10.30ന് നേരിട്ടെത്തണം. ഫോണ്‍: 0483 2761565, 9446990087.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി നിയമനം
ഐ.എച്ച്.ആര്‍.ഡിയുടെ എടപ്പാള്‍ നെല്ലിശ്ശേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ താല്‍ക്കാലികമായി നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ, ഡി.ഡി.ടി.ഒ, ഡി.സി.എ, ഐ.ടി.ഐ അല്ലെങ്കില്‍ ബി.എസ്.സി ക്മ്പ്യൂട്ടര്‍ സയന്‍സ് യോഗ്യത ഉണ്ടായിരിക്കണം. നിയമന അഭിമുഖം മെയ് 30ന് രാവിലെ 10.30ന് നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0494 2689655, 8547006802.
അതിഥി അധ്യാപക നിയമനം
ഒതുക്കുങ്ങല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി സീനിയര്‍ (പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്), എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മലയാളം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 31 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍: 0483 2839492
മങ്കട ഗവ.കോളജില്‍ ജേര്‍ണലിസം വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള, കോഴിക്കോട് കോളജ് വിദ്യഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി മെയ് 31ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം
മെഴുവേലി ഗവ.വനിത ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് മെയ് 30ന് രാവിലെ 11ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടക്കും. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍വെല്‍ഫയര്‍, എക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവുമുളള 12 ലെവല്‍ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സും യോഗ്യതയുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0468 2259952
വനിതാ വാര്‍ഡന്‍: വാക്ക് -ഇന്‍ ഇന്റര്‍വ്യൂ മെയ് 31 ന്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ വേങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. ഉയര്‍ന്ന യോഗ്യതയും വാര്‍ഡന്‍ തസ്തികയില്‍ മുന്‍പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പ്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 31 രാവിലെ 10 ന് അതിയന്നൂര്‍ പഞ്ചായത്തില്‍ എത്തണം. പട്ടിക ജാതിയില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.