എഴുത്തുപരീക്ഷയുടെയും സർവീസ് സെലക്ഷൻ ബോർഡ് ടെസ്റ്റ്/അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ രണ്ട് ഘട്ടമായാണ്. ആദ്യത്തെ ഘട്ടത്തിൽ മാത്തമാറ്റിക്സിൽനിന്ന് 300 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും.
രണ്ടാമത്തെ ഘട്ടത്തിൽ 600 മാർക്കിന്റെ ജനറൽ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. ഓരോ പരീക്ഷയും രണ്ടര മണിക്കൂർ വീതമാണ്. ഒബ്ജക്ടീവ് ടൈപ്പായിരിക്കും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കുണ്ട്. 2022 സെപ്റ്റംബർ നാലിനാണ് പരീക്ഷ. വിശദമായ സിലബസ് www.upsc.gov.in ൽ ലഭിക്കും. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.
യോഗ്യത
ആർമി വിങ്, നാഷണൽ ഡിഫൻസ് അക്കാദമി: 10+2 പാറ്റേണിലുള്ള പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
എയർ ഫോഴ്സ്, നേവൽ വിങ് നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച 10+2 പാറ്റേണിലുള്ള പ്ലസ്ടു. അല്ലെങ്കിൽ തത്തുല്യം.
ഇപ്പോൾ പ്ലസ്ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, അഭിമുഖസമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വൺ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാനാകില്ല
പ്രായം: രണ്ട് ജനുവരി 2004-നും 1 ജനുവരി 2007-നും ഇടയിൽ ജനിച്ചവർ. പരിശീലന കാലയളവ് കഴിയുംവരെ വിവാഹിതരാകാൻ പാടില്ല.
വിവരങ്ങൾക്ക്: www.upsc.gov.in. അവസാന തീയതി: 2022 ജൂൺ ഏഴ്.