ഐഎച്ച്ആർഡിയുടെ കീഴിൽ പട്ടുവം കുയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 2022 മെയ് 24, 25, 26 തീയതികളിൽ രാവിലെ 10 മണി മുതൽ കോളേജിൽ ഇന്റർവ്യു നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
24ന് അസിസ്റ്റന്റ് പ്രൊഫസർ ഇലക്ട്രോണിക്സ്-യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദം (എം എസ് സി/എം ടെക്) നെറ്റ് ഉള്ളവർക്ക് മുൻഗണ. ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ്-യോഗ്യത 60 ശതമാനം മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്/ബി എസ് സി ഇലക്ട്രോണിക്സ്.
25 ന് അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ്-യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദം (എം എസ് സി/എം സി എ/എം ടെക്) നെറ്റ് ഉള്ളവർക്ക് മുൻഗണ. 26ന് അസിസ്റ്റന്റ് പ്രൊഫസർ കോമേഴ്സ്-യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് ഉള്ളവർക്ക് മുൻഗണന.
അസിസ്റ്റൻറ് പ്രൊഫസർ നിയമനം
കോട്ടയം: പയ്യപ്പാടി അപ്ലൈഡ് സയൻസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കുന്നു. തസ്തിക , യോഗ്യത, അഭിമുഖം / എഴുത്തു പരീക്ഷയുടെ തീയതി, സമയം എന്നിവയുടെ വിവരം ചുവടെ:
അസിസ്റ്റൻ്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് - എംടെക്/എം.എസ്. സി / എം.സി.എ (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 25 രാവിലെ 9.30
അസിസ്റ്റൻ്റ് പ്രൊഫസർ മാത്തമാറ്റിക്സ് - എം.എസ്. സി (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 24 രാവിലെ 9.30,
അസിസ്റ്റൻ്റ് പ്രൊഫസർ കോമേഴ്സ്, എം.കോം (കുറഞ്ഞത് 55 ശതമാനം മാർക്ക്), മെയ് 25 രാവിലെ 10 മണി,
അസിസ്റ്റൻ്റ് പ്രൊഫസർ ഇംഗ്ലീഷ് (പാർടൈം) , എം.എ ( കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 26 രാവിലെ 9.30 യോഗ്യതയും വയസും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും രണ്ട് പകർപ്പും ഹാജരാക്കണം
നെറ്റ് യോഗ്യതയും അധ്യാപന പരിചയവുമുള്ളവർക്ക് മുൻഗണന.
ആംബുലൻസ് ഡ്രൈവർ നിയമനം
കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ താത്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ് യോഗ്യതയും എൽ. എം. വി ലൈസൻസും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്കാണ് അവസരം . പ്രായം 18 നും 50 നും മധ്യേ. യോഗ്യരായവർക്ക് 2022 മെയ് 25 രാവിലെ 9.30 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിലും ഡ്രൈവിംഗ് ടെസ്റ്റിലും പങ്കെടുക്കാവുന്നതാണ്
വിദ്യാഭ്യാസ യോഗ്യത , വയസ്സ്, മെഡിക്കൽ ഫിറ്റ്നസ്, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണ.