Type Here to Get Search Results !

Register Now

കേരളത്തിലെ ഗവൺമെന്റ് ഓഫീസുകളിൽ വന്നിട്ടുള്ള താത്കാലിക ഒഴിവുകൾ. Govt Jobs- 28 മെയ് 2022

സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്

ജനറല്‍ ആശുപത്രി കാസര്‍കോട് വികസന സമിതിക്ക് കീഴില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒഴിവുണ്ട്. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. ജോലിയില്‍ മുന്‍പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 2ന് രാവിലെ 11ന് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04994 230080.

അധ്യാപക ഒഴിവ്

അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് താത്ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം എച്ച് എസ് ടി കന്നഡ (ഭാഷ) -ഒന്ന്, എച്ച് എസ് ടി മലയാളം (ഭാഷ)- ഒന്ന്, എച്ച് എസ് ടി അറബിക് - ഒന്ന്, എച്ച് എസ് ടി ഹിന്ദി - ഒന്ന്, എച്ച് എസ് ടി ഗണിതം (കന്നഡ)-ഒന്ന്, എച്ച് എസ് ടി ഫിസിക്കല്‍ സയന്‍സ് (മലയാളം)-ഒന്ന്, എച്ച് എസ് ടി നാച്ചുറല്‍ സയന്‍സ് (മലയാളം)-ഒന്ന്, എച്ച് എസ് ടി ഡ്രോയിങ്ങ്-ഒന്ന്, എഫ് ടി എം-ഒന്ന്, യു പി വിഭാഗം യു പി എസ് ടി (മലയാളം)-അഞ്ച്, എല്‍ പി വിഭാഗം എല്‍ പി എസ് ടി (മലയാളം)-മൂന്ന്, എല്‍ പി എസ് ടി (കന്നഡ) - ഒന്ന്, ജൂനിയര്‍ ലാങ്‌ഗ്വേജ് അറബിക് - ഒന്ന്. അഭിമുഖം മെയ് 30ന് തിങ്കളാഴ്ച്ച രാവിലെ 10ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി എത്തണം. ഫോണ്‍ 04994 270982.

കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ ഒഴിവ്

കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പ് അദ്ധ്യയന വര്‍ഷം ഒഴിവുള്ള ഹയര്‍ സെക്കന്ററി ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 31ന് രാവിലെ 10.30ന് കാസര്‍കോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൂടികാഴ്ച്ചയ്ക്ക് ഹാജരാകണം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം ഹാജരായാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ നല്‍കും. ഫോണ്‍ 04994 255466.

അധ്യാപകരുടെ ഒഴിവ്

മഞ്ചേശ്വരം- ജി വി എച്ച് എസ് എസ് കുഞ്ചത്തൂരില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂനിയര്‍ തസ്തികയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്മെന്റ് എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 01/06/2022 ജൂണ്‍ ഒന്ന് ബുധനാഴ്ച്ച രാവിലെ 11ന് സ്‌കൂളില്‍. ഫോണ്‍ 9947196262, 9447407417.

താനൂര്‍ ജി.ആര്‍എഫ്.ടി.എച്ച്.എസില്‍ ഒഴിവ്

താനൂര്‍ ജി.ആര്‍എഫ്.ടി.എച്ച്.എസില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, കെയര്‍ ടേക്കര്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയ്ക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം, ബി.എഡ്/ എം.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കെയര്‍ ടേക്കര്‍ തസ്തികയ്ക്ക് ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 31 ന് രാവിലെ 11ന് നടക്കുന്ന വാക് - ഇന്‍- ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9495410133.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ ജൂണ്‍ ആറിന് രാവിലെ 10ന് മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണം. ഫോണ്‍: 9400608711.

ഇലക്ട്രിഷ്യൻ താത്ക്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ-1, ഈഴവ/ തിയ്യ/ ബില്ലവ-1, എസ്.സി-1 എന്നീ വിഭാഗങ്ങളിലായി ഇലക്ട്രിഷ്യൻ തസ്തികയിൽ മൂന്ന് താത്ക്കാലിക ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഡിപ്ലോമയാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇലക്ട്രിഷ്യൻ കോഴ്‌സ് പാസായ ഐ.ടി.ഐക്കാരെയും പരിഗണിക്കും. ഫിലിം സ്റ്റുഡിയോയിൽ രണ്ടു വർഷത്തെ പരിചയം വേണം. പ്രായം 18നും 41നും മധ്യേ ആയിരിക്കണം. 19,000 - 43,600 രൂപയാണ് വേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 2022 ജൂൺ 10നകം പേര് രജിസ്റ്റർ ചെയ്യണം.

വാക് ഇൻ ഇന്റർവ്യൂ

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയറെ നിയമിക്കുന്നതിന് ജൂൺ 7 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഓഡിറ്റർമാർക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിന്റെ 2021-2022 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും റിട്ടേൺ ഇ-ഫയലിംഗ് ചെയ്യുന്നതിനും ഓഡിറ്റർമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസൽ ജൂൺ എട്ടിന് വൈകിട്ട് മൂന്നിനകം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0471-2464240.

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രിൻസിപ്പലിന്റെ ചേമ്പറിൽ 20ന് നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് രാവിലെ 10 മണി മുതലും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ഉച്ചയ്ക്ക് ഒരു മണി മുതലുമാണ് ഇന്റർവ്യൂ. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 04902346027, ഇ-മെയിൽ: brennencollege@gmail.com.

ഇൻസ്ട്രക്ടർ താത്ക്കാലിക ഒഴിവ്

കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി ട്രേഡിൽ ഈഴവ വിഭാഗത്തിൽ സംവരണം ചെയ്ത താത്ക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ജൂൺ 2ന് 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് എത്തണം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area