ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പില്‍ നാഷണല്‍ ആയുഷ് മിഷന് പ്രൊജക്ടില്‍ കരാര്‍ വ്യവസ്ഥയില്‍ നഴ്സിംഗ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത ആയൂര്‍വേദ തെറാപ്പി / മസാജ് കോഴ്സ് കഴിഞ്ഞ് പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും, മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ഉള്ളവര്‍ക്കും മുന്‍ഗണന. അഭിമുഖം മെയ് 25ന് രാവിലെ 11ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ഫോണ്‍ 04672 205710.
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വിവിധ തൊഴില്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍/പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍/മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍/ആശ്രമം സ്കൂള്‍ എന്നിവിടങ്ങളില്‍
കുക്ക് (ഏഴാം ക്ലാസ്സ് ),
വാച്ച്മാന് ( ഏഴാം ക്ലാസ്സ് ),
പാര്‍ട്ട് ടൈം സ്വീപ്പര്‍ ( ഏഴാം ക്ലാസ്സ് ),
ഫുള്‍ ടൈം സ്വീപ്പര്‍ (ഏഴാം ക്ലാസ്സ് ),
ഫീമെയില്‍ വാര്ഡന് (എസ്.എസ്.എല്‍.സി ),
ആയ (ഏഴാം ക്ലാസ്സ് )
എന്നീ തസ്തികകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരെ ദിവസ വേതന വ്യവസ്ഥയില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 25ന് ബുധനാഴ്ച്ച രാവിലെ 10ന് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ ബി-ബ്ലോക്കില്‍ ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ കൂടികാഴ്ച്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ഓഫീസില്‍ നേരിട്ടോ, 04994-255466 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.
ബയോകെമിസ്ട്രി ട്യൂട്ടർ; അഭിമുഖം മെയ് 25 ന്
ആലപ്പുഴ: ഗവണ്മെന്റ് ടി.ഡി. മെഡിക്കൽ കോളേജില്‍ ബയോകെമിസ്ട്രി വിഭാഗത്തിൽ ട്യൂട്ടർ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 11ന് നടക്കും. ഒരു ഒഴിവാണുള്ളത്.
യോഗ്യത: എതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബി.എസ് സി എം.എൽ.ടി,രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 25നും 35നും മധ്യേ. ജില്ലയിയിലോ സമീപ മേഖലകളിലോ ഉള്ളവര്‍ക്ക് മുന്‍ഗണന.
tdmcalappuzha@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 24ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ നൽകാം. അഭിമുഖത്തിന് എത്തുന്നവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
ഫീമെയിൽ വാർഡൻ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത മൂന്നു വർഷത്തെ തൊഴിൽ പരിചയം വേണം. 18നും 41നും മധ്യേ (01.01.2022 അനുസരിച്ച്) പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 7നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
ഫിസിക്സ് ഗസ്റ്റ് ലക്ചറർ
കാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ ഫിസിക്സ് ഗസ്റ്റ് ലക്ചറെ 2023 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളുമായി 27ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.
അപ്രന്റീസ് ട്രെയിനി നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഐ. ടി. ഐയില്‍ ഇലക്ട്രിഷ്യന്‍ ട്രേഡില്‍ ട്രെയിനിങ് കം എംപ്ലോയ്മെന്റ് / അഡീഷണല്‍ അപ്രന്റീസ്ഷിപ്പ് പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ ഒന്നിന് പകല്‍ 11ന് നടക്കും. ഇലക്ട്രീഷ്യന് ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പങ്കെടുക്കാം. 5700 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ സഹിതം കൃത്യസമയത്ത് പൊന്നാനി ഗവ.ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍: 04942664170, 9446342259, 9074472278.
അതിഥി അധ്യാപക നിയമനം
മലപ്പുറം ഗവ. വനിത ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ അതിഥി അധ്യാപക ഒഴിവ്. മലയാളം, അറബിക്, ഹിന്ദി, ഉര്‍ദു വിഷയങ്ങളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. മലയാളം വിഭാഗത്തിലെ നിയമനത്തിന് മെയ് 23ന് രാവിലെ 10ന് അഭിമുഖം നടത്തും. ഇതേ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് അറബിക് അഭിമുഖം. മെയ് 24ന് രാവിലെ 10ന് ഹിന്ദി അധ്യാപക നിയമന അഭിമുഖം നടക്കും. ഇതേ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് ഉര്‍ദു വിഷയത്തിലുള്ള നിയമന അഭിമുഖം. താല്‍പ്പര്യമുള്ളവര്‍ മെയ് 21ന് വൈകീട്ട് അഞ്ചിനകം ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം govtwomenscollege21@gmail.com ലേക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2972200.
അതിഥി അധ്യാപക നിയമനം
മഞ്ചേരി ഗവ. പോളിടെക്നിക് കോളജില്‍ സിവില്‍ മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അതിഥി അധ്യാപകരെയും ലാബ് ജീവനക്കാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.gptcmanjeri.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2763550.
ലൈഫ് ഗാര്‍ഡ് നിയമനം
ആലപ്പുഴ: ട്രോളിംഗ് നിരോധന കാലയളവില്‍ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 20നും 45 നുമിടയില്‍ പ്രായവും നീന്തല്‍ പ്രാവീണ്യമുള്ളവുവര്ക്ക് മെയ് 25 വരെ അപേക്ഷിക്കാം. മുന്‍ പരിചയം ഉള്ളവര്‍ക്കും ഗോവയിലെ എന്‍.ഐ.ഡബ്ല്യു.എസില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന് അനക്സ്, തത്തമ്പള്ളി.പി.ഒ, ആലപ്പുഴ- 688 013. ഇ.മെയില്‍: ddfisheriesalpy@yahoo.com ഫോണ്‍ : 0477 2251103
ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്: അഭിമുഖം ജൂണ്‍ രണ്ടിന്
ആലപ്പുഴ: ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ഓട്ടിസം/ആര്.ഇ.ഐ.സി. സെന്ററില്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിലെ ഒരു ഒഴിവില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഒക്യുപേഷണല്‍ തെറാപ്പിയില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 20- 35 വയസ്. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂണ്‍ രണ്ടിന് രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0477 -22822015.