179 ദിവസത്തേയ്ക്ക് വൊളന്റിയർമാരെ നിയമിക്കുന്നു. പ്രതിദിനം 631 രൂപയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂൺ 3ന് രാവിലെ 11 മണി മുതൽ 3 മണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഹാജരാകണം.
നിയമനം ജൽ ജീവൻ മിഷൻ പ്രവർത്തികൾക്ക് വേണ്ടിയുള്ളതും താൽക്കാലികവുമാണ്. യോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബി.ടെക്, ഡിപ്ലോമ സിവിൽ, ഐ.ടി.ഐ. സിവിൽ ഇവയിൽ ഏതെങ്കിലും ഒന്നും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.