ദിവസവേതനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഹോമിയോ മെഡിക്കൽ ഓഫീസറുടെ അധികാര പരിധിയിലെ ഹോമിയോ ആശുപത്രി/ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങളിൽ അറ്റൻഡർ/ ഡിസ്പെൻസർ/ നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, എസ്എസ്എൽസി അടിസ്ഥാന യോഗ്യതയുമുളള കണ്ണൂർ ജില്ലയിൽ നിന്നുളള ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.
ജൂൺ എട്ടിന് രാവിലെ 10.30ന് കണ്ണൂർ : ജില്ലാ സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്കിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) ആണ് കൂടിക്കാഴ്ച്ച. ഫോൺ നമ്പർ: 04972711726
🛑 കുക്ക് തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിൽ . കുക്ക് തസ്തികയിൽ ഒഴിവ് കൺസോളിഡേറ്റഡ് ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
പത്താം കാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയോടൊപ്പം ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിൽ താപാലായോ ഇ മെയിൽ വഴിയോ അയക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസർ, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം -695003.
ഇമെയിൽ: ddotvpm@gmail.com
🔴 തൃശൂർ : ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ (ഓപ്പൺ, ഒബിസി എന്നീ വിഭാഗങ്ങളിൽ) കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയുടെ 2 താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ടൈപ്പ് റൈറ്റിംങ്ങിൽ ഇംഗ്ലീഷിലും മലയാളത്തിലും ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ്, ഷോട്ട് ഹാന്റ് ഇംഗ്ലീഷിലും മലയാളത്തിലും ഉയർന്ന ഗ്രേഡ് സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 10 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
🔸ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കളമശ്ശേരി ഗവ.വനിത ഐ.ടി.ഐയിലെ സ്റ്റെനോഗ്രാഫന്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്)) ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ ആറിന് രാവിലെ 11 -ന് നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-2544750.
🔸ലാബ് ടെക്‌നീഷ്യന്‍ നിയമനം
ജില്ലയിലെ നെട്ടൂര്‍ എയുഡബ്ലിയുഎം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് സ്ഥാപനത്തിലേക്ക് എം.എസ്.സി മൈക്രോബയോളജി പാസായ എന്‍.എ.ബി.എല്‍ ലാബുകളില്‍ പ്രവൃത്തിപരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും പരിചയസമ്പന്നരുടെയും അസല്‍ രേഖകള്‍ സഹിതം ജൂണ്‍ എട്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2960429.
താത്കാലിക നിയമനം ഇ.സി.ജി ടെക്‌നീഷ്യന്‍
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ഡിഎംഇ അംഗീകൃത ബിഎസ്സി ന്യൂറോ ഇലക്ട്രോ - ഫിസിയോളജി (ബിഎസ്സി. ഇപി) ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി (ഡിഎന്‍ടി) കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ കോഴ്സിന് ശേഷം ആറ് മാസത്തെ പരിചയം. പ്രായപരിധി 2022 ജനിവരി ഒന്നിന് 18-36. താല്‍പ്പര്യമുള്ളവര്‍ യോഗ്യത , വയസ്സ് , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും , പകര്‍പ്പും സഹിതം 15/06/2022 (ബുധനാഴ്ച) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ 10.30 മുതല്‍ 11.30 വരെ മാത്രമായിരിക്കും.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍ നോട്ടം വഹിക്കുന്നതിന് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ബിരുദവും ബി.എഡുമുള്ള പട്ടികജാതിയില്‍പ്പെട്ട പുരുഷന്‍മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 16ന് (ജൂണ്‍) വൈകിട്ട് അഞ്ചിനകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ജനുവരി 2022 ന് 40 വയസ്സ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 2023 വരെയാണ് നിയമനം. വൈകുന്നേരം 4 മുതല്‍ രാവിലെ 8 വരെയാണ് പ്രവൃത്തി സമയം. പ്രതിമാസ 12,000/ രൂപ ഹോണറേറിയം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ :0484-2422256(ജില്ലാ പട്ടികജാതി ഓഫീസ്)