ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (കാർപെന്ററി) തസ്തികയിലെ ഒരു ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ.ടി.ഐ കാർപെന്ററി/ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7ന് രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. വിശദവിവരങ്ങൾക്ക്: 0471-2590079, 9400006462.
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിൽ ഇന്റർവ്യൂ നടത്തും. കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. എക്‌സ്പീരിയൻസ് ഇൻ ഹാൻഡ്‌ലിംഗ് അനാലിറ്റിക്കൽ ഇൻസ്ട്രുമെൻസിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾ 14ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു : വാര്‍ഡന്‍, കുക്ക്, ആയ, വാച്ച്മാന്‍, പി.ടി.എസ്., എഫ്.ടി.എസ്
ചാലക്കുടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും, ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും 2022-23 അദ്ധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന വാര്‍ഡന്‍, കുക്ക്, ആയ, വാച്ച്മാന്‍, പി.ടി.എസ്., എഫ്.ടി.എസ് തസ്തികകളിലേയ്ക്ക് താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20 വയസ് പൂര്‍ത്തിയായിരിക്കണം. വാര്‍ഡന്റെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ്(ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന), കുക്ക് അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് (ഹോട്ടല്‍ മാനേജ്‌മെന്റ്/ ഫുഡ് ക്രാഫ്റ്റ് കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന), വാച്ച്മാന്‍, ആയ, പി.ടിഎസ്, എഫ്.ടി.എസ് അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ്. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 8ന് മുന്‍പായി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ്് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി-680307 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0480-2706100
ലാബ് ടെക്നീഷ്യൻ താൽക്കാലിക ഒഴിവ്
തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി
കിഴക്കുംപാട്ടുകരയിലെ ലാബിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവിലേക്കുള്ള ലാബ് ടെക്നീഷ്യനുള്ള അഭിമുഖം ജൂൺ 7 ന് രാവിലെ 10 മണിക്ക് പൂത്തോളിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ വെച്ച് നടക്കും. പി എസ് സി അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഡി എം എൽ ടി , ബി എസ് സി എം എൽ ടി അല്ലെങ്കിൽ മുകളിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
പ്രവർത്തി പരിചയം മൂന്ന് വർഷം. സർക്കാർ സ്ഥാപനങ്ങളിൽ, എൻ എ ബി എച്ച് / എൻ എ ബി എൽ അംഗീകാരമുള്ള ആശുപത്രി ലാബുകളിൽ നിന്നുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0487- 2389065.
അതിഥി അധ്യാപക നിയമനം
കാവനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സുവോളജി, മാത്തമാറ്റിക്‌സ്, ജിയോളജി, കെമിസ്ട്രി വിഷയങ്ങളില്‍ ഹയര്‍സെക്കന്ററി സീനിയര്‍ അതിഥി അധ്യാപക നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ എട്ടിന് രാവിലെ 10ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഒതുക്കുങ്ങല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുളള എച്ച്.എസ്.എസ്.ടി സീനിയര്‍ (പൊളിറ്റിക്കല്‍ സയന്‍സ് ,അറബിക്) , എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മലയാളം ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഒന്‍പതിന് പകല്‍ 11ന് അഭിമുഖത്തിന് എത്തണം.