Type Here to Get Search Results !

Register Now

ഇന്ത്യന്‍ ബാങ്കില്‍ ബിടെക്കുകാർക്ക് അവസരം : Indian Bank Recruitment

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസറാവാൻ അവസരം. സ്കെയിൽ I, II, III, IV തസ്തികകളിലെ 312 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ചീഫ് മാനേജർ തസ്തികകളിലാണ് ഒഴിവ്. ആകെയുള്ള ഒഴിവുകളിൽ 150 എണ്ണം ഇൻഡസ്ട്രിയിൽ ഡെവലപ്മെന്റ് ഓഫീസർ തസ്തികയിലാണ്.

അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓഫീസർ): ഒഴിവ്-150. യോഗ്യത- ബി.ഇ./ബി.ടെക്. (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ കെമിക്കൽ/ ടെക്സ്റ്റൈൽ/ പ്രൊഡക്ഷൻ/ സിവിൽ). പ്രായപരിധി 20-30 വയസ്സ്.

മാനേജർ (ക്രെഡിറ്റ്): ഒഴിവ്-50. യോഗ്യത-സി.എ./ഐ.സി.ഡബ്ല്യു.എ.യും ക്രെഡിറ്റ്/ഫിനാൻസ് രംഗത്ത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 23-35 വയസ്സ്.

സീനിയർ മാനേജർ (ക്രെഡിറ്റ്): ഒഴിവ്-10. യോഗ്യത-സി.എ./ഐ.സി.ഡബ്ല്യു.എ.യും ക്രെഡിറ്റ്/ഫിനാൻസ് രംഗത്ത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 25-38 വയസ്സ്.

മാനേജർ (സെക്യൂരിറ്റി): ഒഴിവ്-14. യോഗ്യത-ബിരുദം, കുറഞ്ഞത് മൂന്നുമാസത്തെ കംപ്യൂട്ടർ കോഴ്സ് അല്ലെങ്കിൽ ബിരുദതലത്തിൽ ഐ.ടി.യോ അനുബന്ധവിഷയമോ ഒരു പേപ്പറായി പഠിച്ചിരിക്കണം. ഇന്ത്യൻ ആർമി/നേവി/എയർഫോഴ്സിൽ അഞ്ചുവർഷം കമ്മിഷൻഡ് ഓഫീസറായി ജോലിചെയ്തിരിക്കണം/ ഡെപ്യൂട്ടി സൂപ്രണ്ടിൽ താഴെയല്ലാത്ത റാങ്കിലുള്ള പോലീസ് ഓഫീസർ/ പാരാമിലിട്ടറി ഫോഴ്സുകളിൽ അസിസ്റ്റന്റ് കമാൻഡന്റ്/ തത്തുല്യ റാങ്കിലുള്ളവർ.

മറ്റ് തസ്തികകളുടെ യോഗ്യത, പ്രായം ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: അപേക്ഷകരിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് അഭിമുഖമുണ്ടാവും. ആവശ്യമെങ്കിൽ അഭിമുഖത്തിന് മുൻപായി എഴുത്തുപരീക്ഷ/ഓൺലൈൻ പരീക്ഷ നടത്തും. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ 100 മാർക്കിനായിരിക്കും. ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രൊഫഷണൽ അറിവ്, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, ബാങ്കിങ് മേഖലയ്ക്ക് പ്രാധാന്യം നൽകിയുള്ള പൊതുവിജ്ഞാനം എന്നിവയായിരിക്കും ചോദ്യങ്ങളായുണ്ടാവുക.

അപേക്ഷാഫീസ്: ജി.എസ്.ടി. ഉൾപ്പെടെ 850 രൂപയാണ് ഫീസ്. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർ ഇന്റിമേഷൻ ചാർജായ 175 രൂപ അടച്ചാൽ മതി. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.indianbank.in.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജൂൺ 14.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area