പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്(ഐ.റ്റി./സി.എസ്), എം.എസ്‌സി (ഐ.റ്റി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുളളത്) എന്നിവയാണു യോഗ്യതകൾ. കമ്പ്യൂട്ടർ നെറ്റ്‌വർക്ക്‌സ്, ഡി.ബി.എം.എസ്, നെറ്റ് വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയെക്കുറിച്ചുള്ള അറിവും സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
അപേക്ഷകൾ പൂർണ്ണമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 2022 ജൂലൈ 30നു മുമ്പ് pareekshabhavandsection@gmail.com, supdtd.cge@kerala.gov.in എന്നീ ഇ-മെയിലുകളിൽ ഏതിലെങ്കിലും സമർപ്പിക്കണം. (അസൽ രേഖകൾ ഇന്റർവ്യൂന് ഹാജരാക്കണം).
