Type Here to Get Search Results !

Register Now

സർക്കാർ ഓഫീസുകളിലെ നിയമനങ്ങൾ | Govt Jobs - 16 July 2022

സെന്റർ ഫോർ പ്രൈസ് റിസേർച്ചിൽ ഒഴിവുകൾ

സെന്റർ ഫോർ പ്രൈസ് റിസേർച്ചിൽ കരാർ അടിസ്ഥാനത്തിൽ 
റിസേർച്ച് ഓഫിസർ (1), 
റിസേർച്ച് അസിസ്റ്റന്റ് (1), 
ഡാറ്റ എൻട്രി ഓപ്പറേറ്റർ (14) 
എന്നീ തസ്തികകളിൽ നിയമനത്തിനു സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജൂലൈ 29 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ വിജ്ഞാപനം www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

എസ്.സി.ഇ.ആർ.ടി കേരള അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിൽ സ്വയംഭരണ സ്വഭാവത്തോടുകൂടി ആരംഭിക്കുന്ന മൂല്യനിർണയ സെല്ലിലേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ദ്ധർ/ ഡാറ്റ അനലിസ്റ്റ്, സിസ്റ്റം മാനേജർ/ പ്രോഗ്രാം മാനേജർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ www.scert.kerala.gov.in ലഭിക്കും.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിലെ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദം അനിവാര്യം. വനയാത്രയിലും/ പഠനത്തിനും ഉള്ള പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. 28.03.2024 വരെയാണ് നിയമന കാലാവധി. പ്രതിമാസം 19,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 22ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 വിശദവിവരങ്ങൾക്ക് കോർപ്പറേഷൻ വെബ്‌സൈറ്റ് സന്ദർശിക്കുക (www.keralapottery.org).

അനിമേറ്റര്‍ നിയമനം
 
കുടുംബശ്രീ, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, അഗളി ഗ്രാമപഞ്ചായത്ത് സമിതിക്ക് കീഴില്‍ ഒഴിവുള്ള ആനിമേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. 35 വയസ്സില്‍ താഴെയുള്ള പത്താം ക്ലാസ് യോഗ്യരായ ഗോത്ര വിഭാഗക്കാരായ വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഓന്തമല, ധോണിഗുണ്ട്, ദുണ്ടൂര്‍, കൊല്ലംകടവ്, ചിറ്റൂര്‍, ചിണ്ടക്കി ഫസ്റ്റ് സൈറ്റ്, കരുവാര ഫാം/ഊര്, വെള്ളമാരി, കൂക്കംപാളയം, കൊട്ടമേട്, ആലംകണ്ടി/പ്ലാമരം ഊരുകളിലാണ് ഒഴിവ്. അപേക്ഷകര്‍ ഊരില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ മിഷന്‍, കില, അഗളി, പാലക്കാട് വിലാസത്തില്‍ ജൂലൈ 20 നകം അനുബന്ധ രേഖകള്‍ സഹിതം നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 25433
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area