Type Here to Get Search Results !

Register Now

മൈക്രോ എന്റര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് നിയമനം : വനിതകള്‍ക്ക് അപേക്ഷിക്കാം | Jobs in Palakkad

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, അട്ടപ്പാടി, പാലക്കാട്, മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട് ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കുകളില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് (എം. ഇ. സി ) നിയമനം നടത്തുന്നു. ജൂലൈ ഒന്നിന് 40 വയസ്സ് കവിയാത്ത ബിരുദധാരികളായ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 2022 ജൂലൈ 26 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അപേക്ഷകര്‍ പാലക്കാട് ജില്ലയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. പ്രസ്തുത ബ്ലോക്കിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും

ഗസ്റ്റ് ലക്ചറര്‍ നിയമനം
 
വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സില്‍ 55 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.ടെക് നെറ്റ്, ഡമോണ്‍സ്‌ട്രേറ്റര്‍ ഇലക്ട്രോണിക്സ്, ത്രിവത്സര ഫസ്റ്റ് ക്ലാസ് ഡിപ്ലോമ, അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്.സി ഇലക്ട്രോണിക്സ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 26 ന് രാവിലെ 11ന് വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04922 255061, 04912 985061

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area