പിഎച്ച്പി പ്രോഗ്രാമർ ഒഴിവിലേക്ക് സോഫ്റ്റ്വെയർ ഡെവലപ്മെന്റിൽ മൂന്ന് വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർക്കും
ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ഒഴിവിൽ മൂന്ന് വർഷം സമാനമേഖലയിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം. ബിഇ/ബിടെക്, എംസിഎ അല്ലെങ്കിൽ കമ്പ്വൂട്ടർ സയൻസ്/ കമ്പ്വൂട്ടർ ആപ്ലിക്കേഷൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ എംഎസ്.സിയാണ് യോഗ്യത.
ശമ്പളം 40,000-50,000.
സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആണ് തെരഞ്ഞെടുപ്പ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക. വിലാസം: അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐടി സോഫ്റ്റ്വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം.അവസാന തീയതി 2022 ഓഗസ്റ്റ് 30.