Type Here to Get Search Results !

Register Now

കുടുംബശ്രീയുടെ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ ലിഫ്റ്റിങ് സൂപ്പർവൈസർ ഒഴിവ് | Kerala Chicken Recruitment

ലിഫ്റ്റിങ് സൂപ്പർവൈസർ ഒഴിവ്
 
കോട്ടയം: കുടുംബശ്രീയുടെ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കൻ) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്

ബ്രോയിലർ ഇൻഡസ്ട്രിയിൽ പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷഫോം കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ബയോഡേറ്റ 2022 സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, രണ്ടാം നില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ പി.ഒ., കോട്ടയം-686002 എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2302049.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area