കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെൻ്റർ നടത്തുന്ന "നിയുക്തി 2022" മെഗാ തൊഴിൽ മേളയിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
18 നും 35 നും ഇടയിൽ പ്രായമുള്ള കുറഞ്ഞത് Plus Two യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 നവംബർ 9 മുതൽ കോട്ടയം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ് .
രജിസ്റ്റർ ചെയ്യുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയും, ആജീവനാന്ത രജിസ്‌ട്രേഷൻ ഫീസ് ആയ 250 രൂപയും കയ്യിൽ കരുതുക. മുൻപ് രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.