കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2023 ജനുവരി 27, 28 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടത്തുന്നു.
- ഇന്റീരിയർ ഡിസൈനർ,
- പ്രൊഡക്ഷൻ സൂപ്പർവൈസർ,
- ഫാക്കൽറ്റി- മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, എ സി റെഫ്രിജറേഷൻ എഞ്ചിനീയറിങ്,
- അക്കൗണ്ടിങ് ഫാക്കൽറ്റി,
- അക്കാഡമിക് കൗൺസിലർ,
- എച്ച് ആർ എക്സിക്യൂട്ടീവ്,
- അക്കൗണ്ടന്റ്,
- ഏരിയ മാനേജർ,
- പർച്ചേസിങ് സ്റ്റാഫ്,
- സ്റ്റോർ കീപ്പർ/ഗോഡൗൺ അസിസ്റ്റന്റ്,
- അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്,
- ഓഫീസ് സ്റ്റാഫ്,
- ടെലി-കോളർ,
- മാർക്കറ്റിംഗ് പേഴ്സൺ എന്നീ തസ്തികകളിലാണ് ഒഴിവ്.
യോഗ്യത: ത്രീഡി മാക്സ്, ഓട്ടോകാഡ്, സ്കെച്ച് അപ്പ്, ഇന്റീരിയർ/ഐ/ടി മെക്കാനിക്കൽ, ഐ ടി/ബി ടെക്/ ഡിപ്ലോമ, ഡിഗ്രി, ബി കോം (ടാലി), പ്ലസ്-ടു.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം പങ്കെടുക്കാം.
