Type Here to Get Search Results !

Register Now

ഇലക്ട്രിഷ്യൻ ട്രെയിനി, ഡ്രൈവർ നിയമനം

ഇലക്ട്രിഷ്യൻ ട്രെയിനി നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഇലക്ട്രീഷ്യൻ (ട്രെയിനി) തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ മെയ് 24ന് രാവിലെ 10 മണിക്ക് എത്തണം. എസ്.എസ്.എൽ.സി, ഐ.ടി.ഐ. ഇലക്ട്രീഷ്യൻ ട്രേഡ് സർട്ടിഫിക്കറ്റ് ആണ് യോഗ്യത.

ഡ്രൈവർ നിയമനം

തിരുവനന്തപുരം പട്ടംതാണുപിള്ള ഗവ.ഹോമിയോ ആശുപത്രി, പാലിയേറ്റീവ് യൂണിറ്റിന്റെ വാഹനം ഓടിക്കുന്നതിന് ദിവസവേതാനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കും. എസ്.എസ്.എൽ.സി യോഗ്യതുയും, ഹെവി വെഹിക്കിൾ ലൈസൻസും വേണം. 58 വയസാണ് പ്രായപരിധി. ഡ്രൈവർ തസ്തികയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ വിരമിച്ച ജീവനക്കാർക്ക് മുൻഗണന. അപേക്ഷ മെയ്23 നകം ലഭിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area