ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.
⭕️സെയില്‍സ് ഓഫീസര്‍ ട്രെയിനി.
⭕️സെയില്‍സ് ഓഫീസര്‍
⭕️ഗോള്‍ഡ് ലോണ്‍ ഓഫീസര്‍,
⭕️ടെല്ലര്‍,
⭕️ ബ്രാഞ്ച് ഓപ്പറേഷന്‍സ് മാനേജര്‍,
⭕️ബ്രാഞ്ച് ഹെഡ്
എന്നീ പോസ്റ്റുകളിൽ ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഏപ്രില്‍ 22 ന് ഇസാഫ് ബാങ്കിലെ ഒഴിവുകള്‍ നികത്താന്‍ നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
പാലക്കാട്
ഫോണ്‍ :0491 2505204
⭕️കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് സ്പെഷ്യൽ എജ്യുക്കേറ്റർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ആയുർവ്വേദ ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു.
മെയ് 23 ന് രാവിലെ 10 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) നടക്കുന്ന കൂടിക്കാഴ്ചയിൽ വയസ്സ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം പങ്കെടുക്കണം.
⭕️കാസർകോട്: ഫിഷറീസ് വകുപ്പ് ജില്ലയിൽ 2022 വർഷത്തെ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കടൽരക്ഷാപ്രവർത്തനങ്ങൾക്ക് ലൈഫ്ഗാർഡുകളെ ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലികമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനു മുകളിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം പ്രതികൂല കാലാവസ്ഥയിൽ കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം.
ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സിൽ നിന്നും
പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് മുൻഗണന.
താല്പര്യമുളളവർ മെയ് 27നകം ഫോട്ടോ പതിച്ച ബയോഡാറ്റ, ആധാർകാർഡ് പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, പ്രവൃത്തി പരിചയനം തെളിയിക്കുന്ന രേഖകൾ സഹിതം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷൻ, കീഴൂർ, കാസർകോട് -671317എന്ന വിലാസത്തിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കാഞ്ഞങ്ങാട് കാര്യാലയത്തിലോ അപേക്ഷ സമർപ്പിക്കണം.