കേരള പബ്ലിക് സർവീസ് കമ്മീഷൻ കുക്ക് തസ്തികയിൽ ഉദ്യോഗത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
സ്ഥാപനത്തിന്റെ പേര് : കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
തസ്തിക: കുക്ക് ഗ്രേഡ് II
കാറ്റഗറി നമ്പർ : 154/2022
ശമ്പളം : 19720-50090
ഒഴിവുകളുടെ എണ്ണം : 2
1) മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകൾ ഇപ്പോൾ നിലവിലുള്ളതാണ്. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്കുലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേയ്ക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേയ്ക്കും ഈ ലിസ്റ്റിൽ നിന്നും നിയമനം
യോഗ്യതകൾ : എട്ടാം ക്ലാസ് പാസ്സായിരിക്കണം . ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നും കാറ്ററിംഗിലുള്ള സർട്ടിഫിക്കറ്റ്,
അല്ലെങ്കിൽ
ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്നും പാചകത്തിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പരിചയം
കുറിപ്പ് :- വനിതകളും ഭിന്നശേഷി വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികളും ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു അർഹരല്ല (2) KS&SSR പാർട്ട് | റൂൾ (i)(ii) ബാധകമാണ്. അപേക്ഷിക്കാൻ www.thulasi.psc.kerala.gov.in സന്ദർശിക്കുക. For Official Notification click here