Type Here to Get Search Results !

Register Now

കേരള സർക്കാർ താത്കാലിക നിയമനങ്ങൾ : May 2022 - Govt. Jobs in Kerala

ഫാർമസിസ്റ്റ് ട്രെയിനി

പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ആറുമാസത്തേക്ക് ഫാർമസിസ്റ്റ് ട്രെയിനിയെ നിയമിക്കുന്നതിന് ഡിഫാം/ബിഫാം/ഫാം ഡി പാസായതും, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 2022 മെയ് 31 നകം നൽകണം.

ഫിറ്റർ ഓൺ കോൺട്രാക്ട് താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ വിശ്വകർമ്മ വിഭാഗത്തിൽ ഫിറ്റർ ഓൺ കോൺട്രാക്ട് (വനിതകളും അംഗപരിമിതരും അപേക്ഷിക്കേണ്ടതില്ല) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എ.ടി.ഐ ഫിറ്റർ ട്രേഡും ഫിറ്ററായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 01.01.2022 ന് മധ്യേ. നിയമാനുസൃത വയസിളവ് ബാധകം. ശമ്പളം: പ്രതിമാസം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മേയ് 28ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ ബയോകെമിസ്ട്രി

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനു മേയ് 31ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂ.ജി.സി നിഷ്‌ക്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

സീനിയർ കൺസർവേറ്റർ

മ്യൂസിയം മൃഗശാല വകുപ്പിലെ ശ്രീചിത്രാ ആർട്ട് ഗ്യാലറിയിലെ രണ്ടാംഘട്ട പെയിന്റിംഗ് കൺസർവേഷൻ പ്രവൃത്തികൾ ചെയ്യുന്നതിനായി കരാർ വ്യവസ്ഥയിൽ സീനിയർ കൺസർവേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ് സൈറ്റിലെ 'Latest News & Events'' സന്ദർശിക്കുക.

ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു
 
ട്രോള്‍ ബാന്‍ കാലയളവില്‍ (2022 ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ) തൃശൂര്‍ ജില്ലയിലെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. റജിസ്റ്റേര്‍ഡ് മത്സ്യതൊഴിലാളികള്‍, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയായവര്‍, പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ കഴിവുളളവര്‍ എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. ലൈഫ് ഗാര്‍ഡായി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതാത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 20 നും 45നും ഇടയ്ക്ക്. താല്‍പ്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം തൃശൂര്‍, അഴിക്കോട് ഫിഷറീസ് സ്റ്റേഷന്‍ കാര്യാലയത്തില്‍ ജൂണ്‍ 1ന് രാവിലെ 11 മണിക്ക് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0480-2996090

ഫീമെയിൽ വാർഡൻ 2 ഒഴിവ് 
 
തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവ്. യോഗ്യത : എസ് എസ് എൽ സി/ തത്തുല്യം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത 3 വർഷത്തെ തൊഴിൽ പരിചയം. പ്രായപരിധി 18 നും 41 നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 7നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. 
ഇ-മെയിൽ:deetsr.emp.ibr@kerala.gov.in

ഫിസിക്‌സ്  ഗസ്റ്റ് അധ്യാപകരുടെ  ഒഴിവ്

കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് ലക്ചര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി മെയ് 27 രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജാരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഒക്യുപേഷണൽ തെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട് :  ഇംഹാൻസിൽ പ്രവർത്തിക്കുന്ന ഓട്ടിസം പ്രോജക്ടിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മേയ് 26 ന് നടക്കും. യോഗ്യത ഡിഗ്രി ഇൻ ഒക്യുപേഷണൽ തെറാപ്പി. ഫോൺ: 9495892703.

പ്ലേസ്‌മെന്റ് ഓഫീസർ നിയമനം

കോഴിക്കോട് മാളിക്കടവ് ഐ.ടി.ഐയിൽ STRIVE പദ്ധതിയുടെ ഭാഗമായി പ്ലേസ്‌മെന്റ് ഓഫീസറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത - ബിഇ/ബി.ടെക് + എംബിഎ (എച്ച്ആർ/മാർക്കറ്റിംഗ്), ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ വൈദഗ്ധ്യം, കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം. ഉദ്യോഗാർഥികൾക്ക് മേയ് 26 രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ: 0495 2377016.

ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു

കോഴിക്കോട് ഗവ. ജനറൽ ആശുപത്രയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി (179 ദിവസം) ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. എഴുത്ത് പരീക്ഷ/ പ്രായോഗിക പരീക്ഷ/ അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. യോഗ്യത- ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ (ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുളള പരിജ്ഞാനം അനിവാര്യം). താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 24 രാവിലെ 10.30 ന് ഗവ. ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാവണം. ഫോൺ: 0495 2365367

അസിസ്റ്റൻറ് ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: ഏറ്റുമാനൂർ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഇൻസ്ട്രക്ടർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. രണ്ടൊഴിവാണുള്ളത്. യോഗ്യത: ബി.കോം (റഗുലർ), സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ. എഴുത്തുപരീക്ഷയും അഭിമുഖവും മേയ് 27നു രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2537676.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area