Type Here to Get Search Results !

Register Now

ഗ്രാമീൺ ബാങ്കുകളിൽ 8106 ഒഴിവുകൾ |കേരള ഗ്രാമീൺ ബാങ്കിൽ 247 ഒഴിവ് | IBPS Grameen Bank Recruitment

വിവിധ ഗ്രാമീൺ ബാങ്കുകളിൽ 8106 ഒഴിവുകൾ. കേരള ഗ്രാമീൺ ബാങ്കിൽ 247 ഒഴിവ് . പരീക്ഷ മലയാളത്തിൽ എഴുതാനും അവസരമുണ്ട്. 

രാജ്യത്തെ റീജണൽ റൂറൽ ബാങ്കുകളിൽ ഓഫീസർ (ഗ്രൂപ് എ), ഓഫീസ് അസിസ്റ്റന്റ് മൾട്ടിപർപ്പസ് (ഗ്രൂപ്പ് ബി) തസ്തികളിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ (ഐ.ബി.പി.എസ്.) നടത്തുന്ന പൊതു എഴുത്തു പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.

ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്) തസ്തികക്ക് അപേക്ഷിക്കാൻ ബിരുദവും പ്രാദേശിക ഭാഷാപരിജ്ഞാനവുമാണ് യോ​ഗ്യത. കമ്പ്യൂട്ടർ വർക്കിങ് നോളജ് അഭിലഷണീയം. 18നും 28നും ഇടയിലായിരിക്കണം പ്രായം. ഓൺലൈനിയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

അപേക്ഷ ഓൺലൈനിൽ www.ibps.in വഴി നടത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 27/06/2022

വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനം നോക്കി ഉറപ്പ് വരുത്തേണ്ടതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area