തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ കമ്പ്യൂട്ടർ എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. കമ്പ്യൂട്ടർ സയൻസ് ബി.ടെക്ക് അല്ലെങ്കിൽ എം.ടെക്ക് ആണ് യോഗ്യത. 45,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷത്തേക്കാണ് കരാർ.
താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 7 ന് വൈകിട്ട് 3 മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിലിലോ നേരിട്ടോ അപേക്ഷ നൽകണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം
പാർട്ട് ടൈം അധ്യാപക ഒഴിവ്
ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിലവിലുള്ള പാർട്ട് ടൈം മലയാളം ഹൈസ്‌കൂൾ അധ്യാപക തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, (കാറ്റഗറി-III അല്ലെങ്കിൽ- IV) ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 4ന് രാവിലെ 10.30ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0471-2590079, 9400006462.
റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു
ആലപ്പുഴ: ശുചിത്വമിഷന്‍ ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ റിസോഴ്സ് പേഴ്സണ്‍മാരെ (ടെക്നിക്കല്‍) തിരഞ്ഞെടുക്കുന്നു. ബി.ടെക് സിവില്‍, എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയറിംഗ് യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.
അപേക്ഷകര്‍ ഗ്രാമ/നഗര തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുളളവരും ഖര-ദ്രവ മാലിന്യ സംസ്‌കരണ വിഷയങ്ങളില്‍ പരിചയമുള്ളവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ജൂണ്‍ മൂന്നിന് മുന്‍പ് tscalappuzha@gmail.com എന്ന ഇ-മെയിലിലേയ്ക്ക് ബയോഡേറ്റ അയയ്ക്കണം. ഫോണ്‍: 9495095822.
പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ അധ്യാപക ഒഴിവ്: എസ്സി വിഭാഗക്കാര്‍ക്കും പൊതുവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പത്തനംതിട്ട, റാന്നി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ക്കായുളള പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പളളി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും 2022-23 അധ്യയന വര്‍ഷം യുപി ക്ലാസ് വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ് (ബയോളജി), ഫിസിക്കല്‍ സയന്‍സ് (ഫിസിക്‌സ് ആന്റ് കെമിസ്ട്രി), സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി അതതു വിഷയങ്ങളില്‍ ബിരുദവും ബിഎഡ്/ പിജി യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
യുപി ക്ലാസുകളില്‍ ക്ലാസുകളെടുക്കുന്നവര്‍ക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യത മതിയാകും. എസ്സി വിഭാഗക്കാര്‍ക്കും പൊതുവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ അതത് ബ്ലോക്ക് /മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ജൂണ്‍ 10 ന് അകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2322712.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ, വാര്‍ത്താ ഏജന്‍സികളിലോ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തി പരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 35 വയസ്( നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി). പരമാവധി പ്രതിമാസ പ്രതിഫലം/ ആനുകൂല്യം: 16940 രൂപ. അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. 2023 ഫെബ്രുവരി ഒന്നുവരെയാണ് പാനലിന്റെ കാലാവധി. പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തൃപ്തികരമായ നിലവാരം കാഴ്ചവയ്ക്കുന്നതിന് കഴിയുന്നില്ലായെന്ന് ബോധ്യപ്പെടുന്നപക്ഷം അത്തരം ഉദ്യോഗാര്‍ഥികളെ പാനലില്‍ നിന്ന് ഒഴിവാക്കും. 2022 ജൂണ്‍ 28ന് മുന്‍പായി പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടക്കും.