പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ 2022 ജൂലൈ മുതല്‍ 2023 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു.
യോഗ്യത: ബിരുദവും, ബി.എഡും. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു വരെ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2022 ജൂലൈ ഏഴിന് രാവിലെ 10.30ന് പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2322712.