Type Here to Get Search Results !

Register Now

കേരളത്തിലെ ഗവ. ഓഫീസുകളിലെ തൊഴിലവസരങ്ങൾ : 4 July 2022 | Govt Jobs

ക്ലർക്കുമാരെ തിരഞ്ഞെടുക്കുന്നു

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക്മാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2022 ജൂലായ് 20നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍: വാക്ക് -ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 11 ന്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെളളായണി ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ സർക്കാർ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഒഴിവുള്ള നാല് മേട്രന്‍ കം റസിഡന്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പുരുഷന്‍മാരുടേയും സ്ത്രീകളുടേയും രണ്ട് ഒഴിവുകള്‍ വീതമാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും, ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 12,000 രൂപ. താല്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (മാര്‍ക്കിന്റെ ശതമാനം ഉള്‍പ്പെടെ), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11ന് രാവിലെ 10.30 ന് കനകനഗര്‍ അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് -ഇന്‍ ഇന്റര്‍വ്യൂല്‍ ഹാജരാകണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2314238, 0471 2381601.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് 

കളമശ്ശേരി ഗവ.വനിത ഐ.ടി.ഐയിലെ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഇംഗ്ലീഷ്) ഇന്‍സ്ട്രക്ടറുടെ ഒഴിവലേക്ക് ഈഴവ/ബില്ല/തീയ്യ എന്നീ വിഭാഗങ്ങത്തിലേക്ക് സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ അഞ്ചിന് രാവിലെ 11 -ന് നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750. യോഗ്യത സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഇംഗ്ലീഷ്) എന്‍.റ്റി.സി മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.എ.സി യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2544750.

അക്രഡിറ്റഡ്​​​​​​​ എഞ്ചിനീയർ നിയമനം

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ അക്രഡിറ്റഡ് എഞ്ചിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡാറ്റ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. യോഗ്യത: സിവിൽ/അഗ്രിക്കൾച്ചറൽ എഞ്ചിനിയറിങ്ങ് ബിരുദം, അല്ലെങ്കിൽ മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ്് പദ്ധതി/ തദ്ദേശസ്വയംഭരണ/സർക്കാർ/അർധസർക്കാർ/പൊതുമേഖല/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും. ഫോൺ: 0460 2203295.

ആഫ്റ്റർ കെയർ ഹോമിൽ നിയമനം

തലശ്ശേരി ഗവ. ആഫ്റ്റർ കെയർ ഹോമിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ക്ഷേമ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 18നും 40നും ഇടയിൽ. താൽപര്യമുള്ളവർ ജൂലൈ ഏഴിന് ഉച്ചക്ക് 12 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം തലശ്ശേരി എരഞ്ഞോളി പാലം ആഫ്റ്റർ കെയർ ഹോമിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0490 2320105.

അധ്യാപക നിയമനം

കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എക്കണോമിക്‌സ് (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), സൂവോളജി(ജൂനിയര്‍), മലയാളം (സീനിയര്‍), സോഷ്യോളജി (സീനിയര്‍) എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂലൈ 6 ന് ഉച്ചയ്ക്ക് 1 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 284445.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area