Type Here to Get Search Results !

Register Now

പഞ്ചാബ് നാഷണൽ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പർമാരുടെ സ്ഥിരം ഒഴിവ്. Part-time Sweeper in PNB

പഞ്ചാബ് നാഷണൽ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പർമാരുടെ സ്ഥിരം ഒഴിവ്.

തിരുവനന്തപുരം സർക്കിളിലാണ് അവസരം. കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി എന്നീ നാല് ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം.

ജില്ലയും ഒഴിവും ചുവടെ 

കൊല്ലം-4 (ജനറൽ-2, ഒ.ബി.സി-1, ഇ.ഡബ്ല്യു.എസ്-1), പത്തനംതിട്ട-1 (ജനറൽ-1) ആലപ്പുഴ-4 (ജനറൽ-2, ഒ.ബി.സി-2) ഇടുക്കി-2 (ജനറൽ-1, ഒ.ബി.സി-1)

പ്രായം : 18-24 വയസ്സ്
നിയമപ്രകാരമുള്ള സംവരണ ആനുകൂല്യം ലഭിക്കും. (01.01.2022 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.)

യോഗ്യത
നിരക്ഷരർക്കും അപേക്ഷിക്കാം.
പത്താംക്ലാസ് പാസായിരിക്കരുത് അപേക്ഷിക്കുന്നവർ അതത് ജില്ലകളിൽ സ്ഥിരതാമസക്കാരായിരിക്കണം

അപേക്ഷാഫോമുകൾ ഇനി പറയുന്ന വിവരങ്ങൾ ചേർത്ത് പൂരിപ്പിക്കണം
1. പേര്,
2. അച്ഛന്റെ പേര്,
3. ജനനത്തീയതി,
4. പ്രായം,
 5. വിദ്യാഭ്യാസ യോഗ്യത (അവസാനത്തെ പരീക്ഷ പാസായത്),
6. ജാതി, കാറ്റഗറിയും മതവും,
7. വിലാസം,
8. സ്ഥിരവിലാസം,
9. ഡൊമിസൈൽ (a. വില്ലേജ്, b. താലൂക്ക്),
 10. ഭാഷ(എഴുതുന്നതും/വായിക്കുന്നതും),
11. മൊബൈൽ/ലാൻഡ്ലൈൻ നമ്പർ,
12. ഇ മെയിൽ ഐ.ഡി.
13. ഇപ്പോഴത്തെ ജോലി,
14. മറ്റെന്തെങ്കിലും വിവരങ്ങൾ.
15. ഒപ്പ്.

അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ
ഇവയൊക്കെയാണ്.

സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് നൽകേണ്ടത്.

1. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്
2. ഫോട്ടോ പതിപ്പിച്ച അപേക്ഷ (അപേക്ഷയുടെ വലതു ഭാഗത്ത് മുകളിൽ ഒപ്പിട്ട് ഫോട്ടോ പതിച്ചിരിക്കണം).

3. അവസാനം പാസായ മാർക്ക് ലിസ്റ്റും
ട്രാൻസ്ഫർ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷ പാസായില്ലെന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും

4. ഒ.ബി.സി.ക്കാർക്ക് തഹസിൽദാർ നൽകിയ സർട്ടിഫിക്കറ്റ്

5. മേൽവിലാസരേഖ

6. ഭിന്നശേഷിക്കാർക്ക് അത്
തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

7. സ്ഥിരതാമസസ്ഥലം തെളിയിക്കുന്ന
സർട്ടിഫിക്കറ്റ്

8. സാമ്പത്തിക സംവരണമുള്ളവർക്ക് അത്

തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

9. മറ്റ് സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അവ.
അപേക്ഷ പൂരിപ്പിച്ച് അപേക്ഷ തപാലിൽ അയക്കണം.

അഡ്ഡ്രസ്സ്‌ ചുവടെ ചേർക്കുന്നു

The Functional Manager (HRD) Punjab National Bank Circle Office: Trivandrum, Vyshnavi Tower Bye Pass Road, Ambalathara Thiruvananthapuram-695026എന്ന
വിലാസത്തിൽ അയക്കുക.

അപേക്ഷാ കവറിന് പുറത്ത് RECRUITMENT OF PART TIME-SWEEPERS 2021-22 എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി : 2022 ജൂൺ 13

അപേക്ഷാഫോമുകൾ ബന്ധപ്പെട്ട ജില്ലയിലെ ബാങ്ക് ബ്രാഞ്ചിൽ നിന്ന് ലഭിക്കും. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area