Type Here to Get Search Results !

Register Now

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയിൽ ഒഴിവ് : Storekeeper

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഓപ്പൺ വിഭാഗത്തിനു രണ്ടും ഒബിസി വിഭാഗത്തിനു രണ്ടും സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. 

യോഗ്യത 
 
ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്‍റിലുളള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്‌ളോമയും ഷിപ്പ് യാര്‍ഡ്/എന്‍ജിനീയറിംഗ് കമ്പനി/ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം/ അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം എന്നിവയില്‍ എവിടെയെങ്കിലും നാല് വര്‍ഷത്തില്‍ കുറയാതെയുളള സ്റ്റോര്‍ കീപ്പിംഗ് പരിചയം.

ശമ്പള സ്‌കെയില്‍ : 23,500 - 77,000 .

പ്രായം 

ജൂൺ ആറ് 2022 ന് 18- 35 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം ) നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ 23- ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍. ഒ .സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്‍റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area