കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.keralaadministrativetribunal.gov.in സന്ദർശിക്കുക.
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20നു രാവിലെ 10ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യതയും എക്‌സ്പീരിയൻസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.
അധ്യാപക ഒഴിവ്
ആനക്കല്‍ ഗവ. ട്രൈബല്‍ വെല്‍ഫെയര്‍ സ്‌കൂളില്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി കണക്ക് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ ജൂലൈ 14 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 0491 2811081
അധ്യാപക ഒഴിവ്
പാലക്കാട് ബിഗ്ബസാര്‍ ഹൈസ്‌കൂളില്‍ എല്‍.പി വിഭാഗം അറബിക് തസ്തികയില്‍ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 13 ന് രാവിലെ 11 ന് നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 8907781392
അധ്യാപക നിയമനം: അഭിമുഖം 14 ന്
പാലക്കാട് ഗവ. പോളിടെക്നിക് കോളേജില്‍ അസിസ്റ്റന്റ് പൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്.സി ബിരുദവും യു.ജി.സി നെറ്റുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂലൈ 14 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0491 2572640
മെഡിക്കല്‍ ഓഫീസര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സ് അഭിമുഖം
ആരോഗ്യ വകുപ്പില്‍ എറണാകുളം ജില്ലയില്‍ അംഗപരിമിതര്‍ക്കുള്ള യൂണിക്ക് ഡിസേബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി) വിതരണവുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ അപേക്ഷകള്‍ പരിശോധിക്കാനും വിവരങ്ങള്‍ ക്രോഡീകരണം നടത്തുന്നതിലേക്കായി രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സിന്റെയും (യോഗ്യത ഡിഗ്രി, ഡി.സി.എ/പിജിഡിസിഎ) ഒരു മെഡിക്കല്‍ ഓഫീസറുടെയും (യോഗ്യത എംബിബിഎസ് ടിസിഎംസി രജിസ്‌ട്രേഷന്‍ രണ്ട് മാസക്കാലയളവിലേക്കു താത്കാലികമായി നിയമിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ dmohekmitcell@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 14-ന് വൈകിട്ട് നാലിനകം അയക്കണം.
ജില്ലാ പ്രോഗ്രാം മാനേജര്‍ കരാര്‍ നിയമനം
പ്രധാന്‍ മന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎസ്‌വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി ജില്ലയില്‍ ഒരു ജില്ലാ പ്രോഗ്രാം മാനേജറെ 40,000 രൂപ പ്രതിമാസ വേതനത്തില്‍ കരാറടിസ്ഥാനത്തില്‍ 12 മാസത്തേക്കു നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം, വയസ് തുടങ്ങിയവ തെളിയിക്കുതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജൂലൈ 18 ന് വൈകീട്ട് അഞ്ചിനകം എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലീം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം, പിന്‍ - 682018 എന്ന വിലാസത്തില്‍ ലഭ്യമായിരിക്കണം. യോഗ്യത മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിഷറീസ് സയന്‍സ്/ എം.എസ്.സി സുവോളജി /എം.എസ്.സി മറൈന്‍ സയന്‍സ് / എം.എസ്.സി മറൈന്‍ ബയോളജി/മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിഷറീസ് ഇക്കണേമിക്‌സ് /ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് / മിനിമം ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍ണേഷന്‍ ടെക്‌നേളജി (ഐ.ടി)/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്. പ്രായം 35 വയസില്‍ കൂടരുത്. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
വെറ്ററിനറി ഡോക്ടര്‍ താത്കാലിക നിയമനം
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന 'വീട്ടുപടിക്കല്‍ അടിയന്തര രാത്രികാല വെറ്ററിനറി സേവനം' എന്ന പദ്ധതിയിലേക്ക് രാത്രി സമയങ്ങളില്‍ വെറ്ററി നറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. എറണാകുളം ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലും കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 89 ദിവസത്തേക്കാണ് നിയമിക്കുന്നത്.
കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 13-ന് രാവിലെ 11 ന് എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ വാക്ക് -ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവില്‍ ഒരു തവണ പരമാവധി 89 ദിവസത്തേക്കു മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും. പ്ര തിമാസമാന വേതനം 43,155 രൂപ. ആഴ്ചയില്‍ ആറ് ദിവസം ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് വൈകുന്നേരം ആറു മുതല്‍ അടുത്ത ദിവസം രാവിലെ ആറു വരെയും കൊച്ചി നഗരസഭ പരിധിയില്‍ രാത്രി എട്ടു മുതല്‍ അടുത്ത ദിവസം രാവിലെ എട്ടു വരെയുമാണ് ജോലി സമയം. Clinical Obstetrics & Gynaecology, Clinical Medicine, Surgery എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകള്‍ അഭിലഷണീയം. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്ര വര്‍ത്തന സമയങ്ങളില്‍ ലഭിക്കും