Type Here to Get Search Results !

Register Now

ക്ഷീര ലബോറട്ടറിയിൽ അനലിസ്റ്റ് | Analyst

ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

എം.ടെക് ഡയറി കെമിസ്ട്രി അല്ലെങ്കിൽ ബി.ടെക് ഡയറി സയൻസിൽ ബിരുദവും കുറഞ്ഞത് ഒരു വർഷം പാലും പാലുൽപ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മേൽ പറഞ്ഞ പ്രവൃത്തിപരിചയമുള്ള ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. 

പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. അപേക്ഷകർ 2022  നവംബർ 17ന് അഞ്ചിന് മുമ്പ് ബയോഡാറ്റാ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. 

ഇന്റർവ്യൂ 2022 നവംബർ 24നു രാവിലെ 11 ന് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area